വാക്കോ
തൊടലോ
വാഗ്ദത്തമോ
വിടരലോ
ഒറ്റയാവലോ അല്ല,
ഒന്നായ് തീര്‍ന്ന്
അതില്‍ നിന്നും ഒറ്റക്കൈയുയര്‍ത്തി
ലോകത്തെ ഇമപൂട്ടി തൊടുന്ന നിമിഷത്തിന്റെ
നിറയലാണ് പ്രണയം.
നീട്ടിയ കയ്യിലേക്ക്
എല്ലാ രസങ്ങളും ഒന്നിലേക്കൊതുക്കുന്ന മഴ
ആദ്യഹര്ഷം
പ്രകമ്പനമായി നിറയ്ക്കുന്നതു പോലെ.
8 comments:
നീട്ടിയ കയ്യില്‍
എല്ലാ രസങ്ങളും ഒന്നിലേക്കൊതുങ്ങുന്ന
മഴമുത്ത് വീണ് പ്രകമ്പനമാകുന്നതു പോലെ
മഴ.. പ്രണയം.. കവിതകല്ക്കൊക്കെ
rain touch ആണല്ലോ ആന്റീ..
ശോഭനമായ, ശോഭ പരത്തുന്ന കവിത.
mazha nananju..
:)
mazhayoru mazhayaay mazha pol mazhayaay
puzhayya manassine thazhukaanethi...
keep it up........
nannaayirikkunnu tto...
നല്ലൊരു പ്രണയവീക്ഷണം.
Post a Comment