ഈ വഴി ഇനിയും...

Tuesday, June 8, 2010

കല്‍ക്കട്ടയിലെ മഴ

ഒരു ദിവസം തോന്നി
അഞ്ചാം നിലയുടെ മുകളില്‍ നിന്ന്
നോക്കുമ്പോള്‍
ആകാശം താഴെയെന്ന്
ശൂന്യതയില്‍ തൂങ്ങിക്കിടക്കുന്ന
മേഘം പോലെ മരങ്ങളെ തോന്നിച്ചു
അതിന്റെ വന്യമായ പച്ചപ്പില്‍ നിന്നും
ഊര്‍വ്വരമായ ഒന്ന്
എന്നെ തൊടാന്‍ കൈനീട്ടുന്നതു പോലെയും.
പൊള്ളുന്ന വെയിലില്‍ കാതമര്‍ത്തി കിടക്കവെ
എന്നെ തൊട്ടത്
നീയോ,
മഴയോ,
ബാല്യത്തിന്‍ ഏകാന്ത യാത്രകളില്‍
പിന്‍ വിളിയാല്‍ വിസ്മയിപ്പിച്ച മുളങ്കാടോ?

9 comments:

ശോഭനം said...

എന്നെ തൊട്ടത്
നീയോ,
മഴയോ,
സ്കൂളിലേക്ക് പറക്കുമ്പോള്‍
പിന്‍ വിളിയാല്‍ വിസ്മയിപ്പിച്ച മുളങ്കാടോ?

ശ്രീനാഥന്‍ said...

മഴയും മുളങ്കാടും ഓര്‍മകളുമൊക്കെ വിളിക്കട്ടെ, അങ്ങനെ!ആശംസകള്‍ !

തഥാഗതന്‍ said...

മഴയുടെ ജാലകത്തിലൂടെ വിരൽ നീട്ടി തൊട്ടത് ആരായിരിക്കാം?

ഞാന്‍ ഹേനാ രാഹുല്‍... said...

എന്നെ തൊട്ടത്
നീയോ,
മഴയോ,
ബാല്യത്തിന്‍ ഏകാന്ത യാത്രകളില്‍
പിന്‍ വിളിയാല്‍ വിസ്മയിപ്പിച്ച മുളങ്കാടോ?

arunpunalur photography said...

kadhakalil eppozhokkeyo mohippicha kalkkathayilanu njanippol.... ee varikalkkidayiloode njan kalkkathayile mazha kanunnu akasham kanunnu.... oppam nagarathinte vanyamaya thirakkukalkkidayilum nattile mulankadite sheeethalimayil oru nimisham ....nilkkan kothikkunna oru nalla manasineyum.....

MyDreams said...

:)

Anonymous said...

ithellaam kooti cherthaal.... nalla oru noval undaakum... urappu

Anonymous said...

ithellaam kooti cherthaal.... nalla oru noval undaakum... urappu

kottayampadman said...

ithellaam kooti cherthaal.... nalla oru noval undaakum... urappu