അകമേ ഞാനറിയുന്നു,
പാറും തൂവലെന്ന്
അതിരുകളറിയാ
കുതിപ്പെന്ന്
ആകാശപ്പേടിയുള്ള
അശക്തയെന്ന്
അരികുകള്‍
പൊടിഞ്ഞു പോകുന്ന
കൂടെന്ന്
ചൂടാറിയ
അടയിരിപ്പെന്ന്
പകല്‍ നഷ്ടപ്പെടുന്നൊരു
ഒറ്റയെന്ന്
ഉറവു പരതുന്ന
ദാഹമെന്ന്
കാറ്റില്ലാ
ചില്ലയെന്ന്
ഏകാന്തത
പല മുറികളുള്ള വീടാണെനിക്ക്.
7 comments:
ഏകാന്തത
പല മുറികളുള്ള വീടാണെനിക്ക്.
ഏകാന്തത
പല മുറികളുള്ള വീടാണെനിക്ക്.
nannaayi
ആകാശപ്പേടിയുള്ള
അശക്തയെന്ന് ......അർഥമുള്ള ശക്തിയുള്ള വാക്കുകൾ ശോഭനം
നല്ല കവിത. കടവാതിലുകൾ ചിറകടിക്കുകയും മൂങ്ങകൾ മൂളുകയും ചെയ്യുന്ന ചില മുറികളുണ്ട്, അവ മാത്രം തുറക്കാതിരുന്നാൽ മതി.
പല മുറികളുള്ള ആ വീട്ടില്‍ പുറത്തേക്കിറങ്ങാന്‍ ആകാതെ ജീവികേണ്ടി വരുമ്പോള്‍ അവിടെ സ്വയം ഒരു ലോകം സൃഷ്ടിച്ചു തൂവല്‍ പോലെ പാറുന്ന മനസിന് ചുറ്റും ഉരുക്കിന്റെ കവചം തീര്‍ത്തു പൊതിഞ്ഞു കെട്ടി വെളുക്കെ ചിരിച്ചു ധീരനെന്നു നടിക്കുന്നവരാന് പലരും !!!
kollallo
Post a Comment