ഈ വഴി ഇനിയും...

Wednesday, August 10, 2011

അകം ഒരു വീട്




അകമേ ഞാനറിയുന്നു,
പാറും തൂവലെന്ന്
അതിരുകളറിയാ
കുതിപ്പെന്ന്
ആകാശപ്പേടിയുള്ള
അശക്തയെന്ന്
അരികുകള്‍
പൊടിഞ്ഞു പോകുന്ന
കൂടെന്ന്
ചൂടാറിയ
അടയിരിപ്പെന്ന്
പകല്‍ നഷ്ടപ്പെടുന്നൊരു
ഒറ്റയെന്ന്
ഉറവു പരതുന്ന
ദാഹമെന്ന്
കാറ്റില്ലാ
ചില്ലയെന്ന്


ഏകാന്തത
പല മുറികളുള്ള വീടാണെനിക്ക്.



7 comments:

ശോഭനം said...

ഏകാന്തത
പല മുറികളുള്ള വീടാണെനിക്ക്.

മണിലാല്‍ said...
This comment has been removed by the author.
മണിലാല്‍ said...

ഏകാന്തത
പല മുറികളുള്ള വീടാണെനിക്ക്.
nannaayi

Sapna Anu B.George said...

ആകാശപ്പേടിയുള്ള
അശക്തയെന്ന് ......അർഥമുള്ള ശക്തിയുള്ള വാക്കുകൾ ശോഭനം

ശ്രീനാഥന്‍ said...

നല്ല കവിത. കടവാതിലുകൾ ചിറകടിക്കുകയും മൂങ്ങകൾ മൂളുകയും ചെയ്യുന്ന ചില മുറികളുണ്ട്, അവ മാത്രം തുറക്കാതിരുന്നാൽ മതി.

Ajith said...

പല മുറികളുള്ള ആ വീട്ടില്‍ പുറത്തേക്കിറങ്ങാന്‍ ആകാതെ ജീവികേണ്ടി വരുമ്പോള്‍ അവിടെ സ്വയം ഒരു ലോകം സൃഷ്ടിച്ചു തൂവല്‍ പോലെ പാറുന്ന മനസിന്‌ ചുറ്റും ഉരുക്കിന്റെ കവചം തീര്‍ത്തു പൊതിഞ്ഞു കെട്ടി വെളുക്കെ ചിരിച്ചു ധീരനെന്നു നടിക്കുന്നവരാന് പലരും !!!

radakrishnan said...

kollallo