ഈ വഴി ഇനിയും...

Tuesday, March 15, 2011

കല്ലിന്റെ ജന്മാന്തരങ്ങള്‍





കാലമേറെയെന്നാകിലും

ജലമീച്ചിറകില്‍ പറന്നീടുകിലും
അരൂപിയാമീ ജന്മത്തിന്‍
തൊട്ടുമുന്നില്‍ നില്‍ക്കുന്നു
ധ്യാനത്തിന്‍ ശില പോല്‍ നീ

ഉള്ളംകയ്യിലെടുക്കുന്നു എന്നെ നീ
കൈവിടുന്നു ഞാന്‍ ജലശയ്യയെ
ഉള്ളിലുറയും തണുപ്പിനെ
ചേര്‍ത്തു വെക്കുന്നു
നിന്‍ ചുടുവേര്‍പ്പിന്‍ നെഞ്ചകമെ

കല്ലിനുമുമ്പൊരു ജന്മത്തെ
ഓര്‍ത്തെടുക്കുന്നു നീ
അടയുന്നു നിന്‍ കണ്ണുകള്‍
പാതിയില്‍


കൊടിയ ഭക്തിയോ
മുറിയാത്ത പ്രണയമോ നിന്നില്‍

ഇനിയെത്ര കാലങ്ങള്‍
ഇനിയെത്ര രൂപങ്ങള്‍
ശിലയായ് കനമേറുമീ കഠിന ജീവിതം.




3 comments:

ശോഭനം said...

ഇനിയെത്ര കാലങ്ങള്‍
ഇനിയെത്ര രൂപങ്ങള്‍
ശിലയായ് കനമേറുമീ കഠിന ജീവിതം.

മണിലാല്‍ said...

മനോഹരമീ വരികള്‍........ശോഭനം.

parammal said...

ഇവിടേക്ക് വരാന്‍ വൈകി , നല്ല ആശയം കുറച്ചു വരികളില്‍ നന്നായി.
ആശംസകള്‍ ...!!