ഈ വഴി ഇനിയും...

Thursday, November 4, 2010

കാലങ്ങൾ

ണ്ട്
നിറഞ്ഞൊഴുകും പുഴയുടെ തീരത്തിരുന്ന്
നീ പറഞ്ഞു
പാലമില്ലാതെയും പുഴ കടക്കാമെന്ന്
പൂവില്ലാതെയും പൂക്കാലമുണ്ടാവുമെന്ന്
നിറയാതെയും തുളുമ്പാമെന്ന്
ചിറകില്ലാതെയും ഉയരാമെന്ന്
നിശബ്ദം പാടാമെന്ന്

പ്പോൾ
ഇവിടെ ഒരു പുഴയുണ്ടായിരുന്നോ
എന്ന് നമ്മൾ അതിശയപ്പെടുന്നു
മഴയില്ലാതെയും
മരമില്ലാതെയും
പുഴയില്ലാതെയും
നമ്മൾ കാലം തെറ്റി നിൽക്കെ
നീ എന്നിൽ നിന്നും
ഞാൻ നിന്നിൽ നിന്നും
തൊട്ടെടുക്കുന്നു
നിറം മങ്ങിയ ഒരു മഴവില്ല്

7 comments:

ശോഭനം said...

നീ എന്നിൽ നിന്നും
ഞാൻ നിന്നിൽ നിന്നും
തൊട്ടെടുക്കുന്നു
നിറം മങ്ങിയ ഒരു മഴവില്ല്

ശ്രീനാഥന്‍ said...

ഇനി നമുക്ക് സ്നേഹത്തിന്റെ മഴവില്ലൊരുക്കാം, മോഹനങ്ങൾ മാഞ്ഞുപോയ്ക്കൊണ്ടിരിക്കുന്ന ഈ ഭൂമിയിൽ,ഏറെ ഇഷ്ടപ്പെട്ടു ഈ വരികൾ

SUJITH KAYYUR said...

Manoharam....shobhanam....

Lijo said...

നന്നായിരിക്കുന്നു ..

Praveen Kuppam said...

കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് കാലം കടന്നുപോകുമ്പോള്‍ കണ്ടതും കേട്ടതും എല്ലാം വെറും ഓര്‍മ്മകളാകുന്നു അല്ലേ?

കോട്ടയ്കന്‍ said...

ഒത്തു ചേരലുകളിലൂടെ.....
കൂട്ടായ്മകളിലൂടെ.....
ശക്തമായ പ്രതിഷേധങ്ങളിലൂടെ... നമ്മുക്കു മഴവില്ലിനു
വീണ്ടും മിഴിവുനല്‍കാം

ദൈവം said...

ആ മഴവില്ലിനെന്തേ നിറം മങ്ങിപ്പോകാൻ; നമ്മുടെ മനസ്സുകളിൽ നിന്നുപോലും ആ മഴക്കാലം തോർന്നു പോയോ?