ഈ വഴി ഇനിയും...

Thursday, November 4, 2010

പ്രകൃതിയും ഞാനും

ഇടിമിന്നൽ കൂടു കൂട്ടാനിടം തേടിയത്
പഴയൊരീ വീടിൻ ചുമരിൽ
മഴക്കഭയമായത് അടുക്കളയിലെ ഈ ഓട്ടു പാത്രം
മഞ്ഞലകൾ തണുപ്പകറ്റിയതീ ഈ മേനിച്ചൂടിൽ
കാറ്റൊരീണം തേടിയതെൻ തുളയില്ലാ കാതിൽ
നിലാവ് നിഴൽ വീഴ്ത്തിയതെൻ പാതി നഗ്നതയിൽ
വെയിലോടിക്കളിച്ചതെൻ മുറിയിലും മുറ്റത്തും............


അകത്തും പുറത്തും
ഞാനെന്റെ പ്രകൃതിയെ വളർത്തുന്നു
ചിറകുകളില്ലെങ്കിലും
ഒരാകാശത്തെ ഞാൻ ഗർഭം ധരിക്കുന്നു
എന്റെ മേച്ചിൽ സ്ഥലങ്ങൾ എന്നിൽ തന്നെ
പരന്നുകിടപ്പുണ്ട്.

2 comments:

ശോഭനം said...

പ്രകൃതിയെ പുകഴ്ത്തുമ്പോൾ
നിങ്ങൾ ചെറു ജീവിയായി എന്നെ ചുരുക്കിയെഴുതുന്നു
ചിറകുകളില്ലെങ്കിലും
ഒരാകാശത്തെ ഞാൻ ഗർഭം ധരിക്കുന്നു
എന്റെ മേച്ചിൽ സ്ഥലങ്ങൾ എന്നിൽ തന്നെയാണ്

മാ ര്‍ ... ജാ ര ന്‍ said...

പ്രകൃതിയെ ഉപാസിക്കുന്ന വരികൾ.........ആശംസകൾ