ഈ വഴി ഇനിയും...

Monday, July 5, 2010

ഒറ്റ നിമിഷം

ഓരോ ഉണര്‍ച്ചയും ഓരോ ജന്മമാണ്
ഉണര്‍വ്വിന്റെ ആദ്യനിമിഷത്തെ
നിശൂന്യത
ഇന്നലെ, നാളെ
എന്നൊന്നില്ലാതെ
സ്വതന്ത്രമായത്
ചെറുതെങ്കിലും ദീപ്തം
കുട്ടിക്കാലം മഴയിലേക്കെന്ന പോലെ അനിയന്ത്രിതം.
വിടര്‍ന്നിരിക്കാം
പിറന്ന കുഞ്ഞിന്റെ നിര്‍ഭാരത്തില്‍
പിന്നെ ഒച്ചയും പകര്‍ച്ചയുമായി
വരവായി,ഓരോന്നും.
ഒടുവില്‍ കനത്തോടെ നിലം പൊത്തുന്നു......
ഓരോ ദിവസവും
ഓരോ ജന്മമാണ്.

7 comments:

ശ്രീനാഥന്‍ said...

ഒരോ ദിവസവും പുതിയ ജ്ന്മം, പുതിയ സ്ലേറ്റിൽ തുടങ്ങുന്നതു ഭാഗ്യമല്ലേ? ഒരോ ഉറക്കവും ചെറിയ മരണങ്ങളാണല്ലോ!

ശ്രീനാഥന്‍ said...

ഓരോ ദിവസവും ഓരോ ജ്ന്മങ്ങളാവുന്നത് ഭാഗ്യമല്ലേ?

ശോഭനം said...

ഇന്നലെ, നാളെ
എന്നൊന്നില്ലാതെ
സ്വതന്ത്രമായത്
ചെറുതെങ്കിലും ദീപ്തം

Jishad Cronic™ said...

ഓരോ ദിവസവും
ഓരോ ജന്മമാണ്.

രാമു said...

എഴുത്തുതുടരൂ ചേച്ചി..

Pranavam Ravikumar a.k.a. Kochuravi said...

Kollaaaam!

Ashamsakal!

MyDreams said...

:)