മഴ ഒന്നല്ല
എന്റെ മഴ
നിന്റെ മഴ
പല മഴകള്‍
നിനക്ക് മഴയാവുന്നതും
എനിക്ക് മഴയാവുന്നതും
പലതാണ്
നിന്റെ മഴയെ നീ സ്വകാര്യമാക്കുന്നു
എന്റെ മഴയെ ഞാനും
എന്നെ തൊട്ട് പേടിപ്പിച്ച മഴ
എന്നോടൊപ്പം നിറഞ്ഞു,കവിഞ്ഞു
എനിക്ക് മഴയോടൊപ്പം യാത്ര കഴിയും
നിനക്കോ
എന്റെ സംഗീതങ്ങള്‍ മഴയിലുണ്ട്
നിന്റെയോ
എന്റെ കണ്ണുനീര് മഴയെ ഉലക്കാറുണ്ട്
നിന്റെയോ
മഴയോടൊപ്പം വിടര്‍ന്ന ഗുഹാമുഖങ്ങളില്‍
ഞാന്‍ ഒറ്റക്കിരിക്കാറുണ്ട്
മഴത്തുറസ്സില്‍
ചുവടുവെച്ച് പറക്കാറുണ്ട്
നനഞ്ഞ ഓര്‍മ്മകള്‍
മഴയാണെനിക്ക് കൊണ്ടു തരുന്നത്
എന്റെ രക്തം മഴയില്‍ കലര്‍ന്നിട്ടുണ്ട് ,
ആ രഹസ്യലഹരിയെ മുകില്‍വര്‍ണ്ണങ്ങള്‍ കൊണ്ട്
മറക്കുകയും
മായ്ക്കുകയും ചെയ്ത കൂട്ടായിരുന്നു മഴ
ഞാന്‍ സ്വപ്നം കൊള്ളുകയാണ്
ഞാനും നീയും ഒന്നിച്ച് പെയ്യുന്നൊരു നാള്,
വിജനമായ ചെരിവിലെ ഒറ്റപ്പൂമരമായ് നമ്മള്
ഉലയുന്നത്
15 comments:
ഞാനും നീയും ഒന്നിച്ച് പെയ്യുന്നൊരു നാള്,
വിജനമായ ചെരിവിലെ ഒറ്റപ്പൂമരമായ് നമ്മള്
ഉലയുന്നത്
ഞാനും നീയും ഒന്നിച്ച് പെയ്യുന്നൊരു നാള്,
വിജനമായ ചെരിവിലെ ഒറ്റപ്പൂമരമായ് നമ്മള്
ഉലയുന്നത്
നല്ല വരികൾ,
വ്യാകുലതകൾ, സ്വപ്നങ്ങളുടെ മേമ്പോടിയുണ്ടെങ്കിലും മറച്ച്പിടിക്കുവാൻ കഴിയുന്നില്ലെ അല്ലെ.
ആശംസകൾ
അന്നെന്റെ രഹസ്യത്തെ മുകില്‍വര്‍ണ്ണങ്ങള്‍ കൊണ്ട്
മറക്കുകയും
മായ്ക്കുകയും ചെയ്ത കൂട്ടുകാരിയായിരുന്നു മഴ
കൊള്ളാം
valare nannaayittundu...... aashamsakal.....
മഴയില്‍ കുതിര്‍ന്ന കവിത. മഴ വല്ലാത്തൊരു മാന്ത്രികതയാണ് ..
എഴുത്തിനെ, മനസ്സുകളെ, വാക്കുകളെ ആര്‍ദ്രമാക്കുന്ന പ്രകൃതി സത്യം
മനസ്സിലൊരു തണുത്ത കാറ്റടിച്ചു ഈ കവിത വായിച്ചപ്പോള്‍..
ഇനി ഇടെക്കീടക്കു കാണാം
ആരുടെ മഴയായാലും, മഴയെ ഇഷ്ടമില്ലാത്തവര്‍ ആരാ?
“ഞാനും നീയും ഒന്നിച്ച് പെയ്യുന്നൊരു നാള്,
വിജനമായ ചെരിവിലെ ഒറ്റപ്പൂമരമായ് നമ്മള്
ഉലയുന്നത്”
പൂത്തുലഞ്ഞ വരികൾ!
സര്‍വസംഹാരിയായ മഴ
:-)
"എന്റെ മഴ
നിന്റെ മഴ
പല മഴകള്‍"
നന്നായിരിയ്ക്കുന്നു...
എല്ലാ ആശംസകളും!!!
സ്വപ്നം കൊള്ളുന്ന സങ്കല്പം എത്രമനോഹരം...ഞാനും കവിത കൊള്ളുകയാണോ?
ഹേന,ജയരാജ്,നീന ശബരീഷ്,ജോയ് പാലക്കല്‍,ഉപാസന,ജയന് ഏവൂര്‍,എഴുത്തുകാരി,അഭി,മിനേഷ് മേനോന്,ഷിഹാബ്..........എല്ലാവരേയും ഞാന്‍ എന്റെ സ്നേഹം അറിയിക്കുന്നു.ഇനിയും ഇവിടെയുണ്ടെന്ന് അറിയിക്കാന്‍ ഇനിയും അക്ഷരത്തിന്റെ തൂവലുകള്‍............ശ്രമിക്കാം
pinneyum mazha peythu kondeyirunnu mazhayoru njarakkamay thonda thadayunnu mruthiyude vithumbalay meni pulayunnu
aaalippazham pole akshrappeythu....kollaaam..valare ishtamaayi..ella kavithakalum..
Post a Comment