Saturday, May 15, 2010
കൊക്കുരുമ്മി ഉണര്‍ത്താന്‍ പൂക്കാലം
ഒരു ചെറിയ ഗ്രാമത്തില്‍
ചിമ്മിനി വെട്ടം നിഴല്‍ വീഴ്ത്തിയ ചുമരുകള്‍ക്കുള്ളില്‍
അവള് മുഷിഞ്ഞ പുസ്തകത്തെ ഈണത്തില്‍ പാടി
അക്ഷരങ്ങളില്‍ അവള് ആവേശത്തോടെ പടര്‍ന്നു
അതവള്‍ക്ക് ഒരു കോണിയായിരുന്നു.
പാമ്പും കോണിയും പോലെ മുകളിലേക്കും താഴേക്കുമായിരുന്നില്ല
മുകളിലേക്ക് ആകാശത്തോളം അനന്തതയിലേക്ക്
അവള് ആഗ്രഹിച്ചു
മങ്ങിയ ലോകത്തില്‍ നിന്നും
പ്രകാശങ്ങളുടെ വിസ്തൃതിയിലേക്ക് അവള്
അവളെ സ്വപ്നത്തില്‍ ഉയര്‍ത്തി വെച്ചു
കാലങ്ങള്‍ കാതങ്ങള്‍ അവള് താണ്ടി
ഒടുവില്‍ ഈ ബഹുനിലക്കെട്ടിടത്തിന്റെ ഏതോ നിലകളില്‍
അതിനേക്കാള്‍ മുകളില്‍ അവള് ഉയര്‍ത്തിയ ശിരസ്സ്
കേള്‍ക്കുന്നതെല്ലാം സംഗീതം
കാണുന്നതെല്ലാം കാതരം
എന്നും അവളിലുണ്ടായിരുന്നു ഒരു പാവാടക്കാരി,
കൊക്കുരുമ്മിയുണര്‍ത്താന്‍ ഒരു പൂക്കാലവും.
Subscribe to:
Post Comments (Atom)
6 comments:
എന്നും അവളിലുണ്ടായിരുന്നു ഒരു പാവാടക്കാരി,
മുന്നില്‍ കൊക്കുരുമ്മിയുണര്‍ത്താന്‍ ഒരു പൂക്കാലവും.
നല്ലെഴുത്ത്.ഇനിയുമിനിയും ഉയരട്ടെ.........
congrates shobha
കൊള്ളാം
എന്റെ എഴുത്തിലേക്കു വന്ന എല്ലാവര്ക്കും നന്ദി.നിങ്ങളുടെ ശോഭ
കൊള്ളാം...
എഴുത്തിന്റെ വൈവിധ്യം കരഗതമാവട്ടെ...ആശംസകൾ!
Post a Comment