ഇടുങ്ങിയ മുറി
തീച്ചൂട്
കുക്കറിലെ സമയനിഷ്ഠകള്‍
മസാലയിലെ കണിശങ്ങള്‍
വേവിന്റെ മനക്കണക്ക്
നോവിന്‍ അടയിരുപ്പ്
തീന്‍ മേശയില്‍
പാത്രങ്ങളുടെ
ചെസ്സ് കളി
ജയിക്കുന്ന വിഭവത്തിന്‍ വൈഭവം
കുതറിമാറാന്‍ ഒരു ജനവാതില്‍
വതിലിനപ്പുറം
എന്റെ സഞ്ചാരപഥം
ലിഫ്റ്റിന്റെ അക്കങ്ങളില്‍ കുടുങ്ങാതെ
വാതിലിന്‍ മുരള്‍ച്ച കേള്‍ക്കാതെ
ഞാനൂര്‍ന്നു പോകുന്നു
നഗരം ചുറ്റി വരുന്നു
കാഴ്ചകള്‍ കാണുന്നു
ആരുമീ മുഖം തിരിച്ചറിയുന്നില്ല
എവിടെയോ
കണ്ടത്
മറന്നത്
ക്ലാവു പിടിച്ചത്
മരിച്ചു പോയത്.....
തിരിച്ചു വന്നെന്റെ
കാഴ്ചയുടെ വാണിഭങ്ങള്‍
വലിച്ചെറിയുന്നു,പൂട്ടിവെക്കുന്നു.
ആരും എന്നെ സംശയിക്കില്ല
ശരീരം ഇവിടെ മടക്കിവെച്ചിരിക്കുന്നു.
9 comments:
ആരും എന്നെ സംശയിക്കില്ല
ശരീരം ഇവിടെയുണ്ട്.
Gooddddd...onnum manassilaayilla...but great...Gud chechikutti
ഉടലുകളറിയാതുയിരെങ്ങോ കാഴ്ച്ച കണ്ട് മടങ്ങിയോ? മടുപ്പിൻതടവറയിൽ നിന്നും..?
ഇന്നലെകളിലെ ഓര്‍മകളിലേക്ക്,ഇണക്കങ്ങളിലേക്ക്,ഒരു സ്വപ്നസന്ചാരം,മൌനമുടയാതെ..ഒരു മടക്കയാത്ര...ഉടലുപേക്ഷിച്ച യാത്രകളാണ്
നമുക്ക് അധികവും..!ഭയമില്ലാതെ!!
എഴുത്ത് നന്നായി...
ഭാഷാസുന്ദരം ആശയശക്തം
ഗുഡ് വൺ......:)
സ്വപ്നസഞ്ചാരം..:)
മെയ്യറിയാത്ത മനോയാനങ്ങള്‍.. കറങ്ങിത്തിരിഞ്ഞ് വീണ്ടും 'തിരുനക്കര തന്നെ എത്തുന്ന വഞ്ചികള്‍'!!
ഇഷ്ടമായി..
നല്ല വരികള്...
sobechee magic , excellent presentation
congratulation my dear
Post a Comment