എപ്പോഴും ഒരു നദി
എന്റെ ഹൃദയത്തിലുണ്ട്
അണകള്‍ എത്ര കെട്ടിയാലും
അത് പ്രകമ്പനം കൊള്ളുന്നില്ല
ചകിതമായ കാല് വെപ്പുകളോടെ
നീ തൊടുമ്പോള്‍
അത് നിറഞ്ഞു കവിയുന്നു
വിദൂരമായ ഒരോര്‍മ്മയില്‍ നീ മായുമ്പോള്‍
ഓളങ്ങളെ അത് അണച്ചു പിടിക്കുന്നു.
കാറ്റായ് നീ മൂളുമ്പോള്‍
കവിതയായ് അത് പാടുന്നു
പറവയായ് നീ പാറുമ്പോള്‍
ആരവമായത് പൊങ്ങുന്നു
നിന്റെ നിശബ്ദതയെ
ആഴങ്ങളായി അതുള്‍ക്കൊള്ളുന്നു
നിന്റെ വാചാലതയെ
നിഗൂഢമാനന്ദമാക്കുന്നു
കവിതയെന്ന് വിളിച്ചാലോ
നര്ത്തനമായത് ഉണരുന്നു
മതിയെന്നാണാജ്ഞയെങ്കില്
ഒഴുക്കായത് തുടരുന്നു.
വേനലായ് നീ പടരുമ്പോള്‍
മേഘമായത് പൊങ്ങുന്നു
മകളായ് നീ മാറുമ്പോള്‍
അമ്മയായത് വളരുന്നു............
3 comments:
എപ്പോഴും ഒരു സമുദ്രം
എന്റെ ഹൃദയത്തിലുണ്ട്
എപ്പോഴാണ് അതില്‍ തിരമാലകള്‍
പ്രകമ്പനം കൊള്ളുന്നതെന്നു പ്രവചിക്കാനാവില്ല
മകളായ് നീ മാറുമ്പോള്‍
അമ്മയായത് വളരുന്നു............
Sneham ano udheshichath? :)
Post a Comment