ഈ വഴി ഇനിയും...

Friday, November 18, 2011

അരുണ ശോഭം

നിഴല്‍ നട്ടുനട്ട് നടന്നു നമ്മള്‍ ...
വെയില്‍ വീണ നെറുകെയില്‍ തിരുകി നമ്മള്‍,
അരികുപോയ പുസ്തകങ്ങള്‍
നെല്‍പ്പാടത്ത് ഒളിഞ്ഞിരുന്ന കാറ്റ്
കണ്ണിറുക്കിയും കളിപറഞ്ഞും
വിളിച്ചു നമ്മെ പിന്‍വിളി
കിളിര്‍ത്ത മണ്ണില്‍
ഇരുന്നു നമ്മള്‍
വരഞ്ഞു നമ്മെ ചെമ്മെ.
പിറകെ വന്നവര്‍
കൈകള്‍ ചൂണ്ടി ‘ദേ’
എല്ലാവരും പോയിക്കഴിഞ്ഞിരുന്നുവെന്നു
കാലടിപ്പാടുകള്‍ നോക്കിയുറച്ചു ..
മണിയൊച്ച കേള്‍ക്കല്ലേ കേള്‍ക്കല്ലേ എന്ന് ഉരുവിട്ട്
കുന്നു കയറി നമ്മള്‍, കുന്നിറങ്ങി നമ്മള്‍
എന്റെ തണല്‍ പറ്റി നീയും ..
നിന്നില്‍ പറ്റി ഞാനും .
ഒഴുക്കുചാലില്‍
നിന്റെ ചാട്ടം പിഴക്കുമ്പോള്‍
എന്റെ പാവാടയില്‍ ചളി ചിത്രങ്ങളായി .....



ന്നീ മദ്ധ്യാഹ്നത്തില്‍
തിരിഞ്ഞു നോക്കുമ്പോള്‍
നീളെ കിടക്കുന്ന പാടവും
വിരിച്ചിട്ട ഒരു വരമ്പും
വരമ്പിനൊടുവില്‍ തൊടിയും
തോടിക്കുമെലെ കുന്നും
കുന്നിന്‍ നെറുകയില്‍
സൂര്യന്‍ കൊഴിച്ചിട്ട
അരുണിമയും
മങ്ങിയ ശോഭയോടെ ......!!

6 comments:

മണിലാല്‍ said...
This comment has been removed by the author.
ശോഭനം said...

ഇന്നീ മദ്ധ്യാഹ്നത്തില്‍
തിരിഞ്ഞു നോക്കുമ്പോള്‍
നീളെ കിടക്കുന്ന പാടവും
വിരിച്ചിട്ട ഒരു വരമ്പും
വരമ്പിനൊടുവില്‍ തൊടിയും
തോടിക്കുമെലെ കുന്നും
കുന്നിന്‍ നെറുകയില്‍
സൂര്യന്‍ കൊഴിച്ചിട്ട
അരുണിമയും
മങ്ങിയ ശോഭയോടെ ......!!

ശ്രീനാഥന്‍ said...

ഗൃഹാതുരത്വം ഇന്നും മനസ്സിൽ ഓളങ്ങൾ തീർക്കുമെന്ന് ഈ കവിത മന്ത്രിക്കുന്നു.

Ajith said...

ഓര്‍മ്മകള്‍ വരച്ചു ചേര്‍ത്ത് തിരിച്ചു പോക്കില്ലാത്ത ബാല്യത്തിലേക്ക് എന്നെ കൂട്ടി കൊണ്ട് പോയതിനു നന്ദി. എല്ലാവരും പൊയീ കഴിഞ്ഞു എന്ന് ഉറപ്പിച്ചിട്ടും വീണ്ടും വഴിയില്‍ കാത്തു നില്ക്കാന്‍ പ്രേരിപ്പിച്ചു കടന്നു പോയ കളിക്കൂട്ടുകാരിയെ ഓര്‍മിപ്പിച്ചു തന്നതിനും നന്ദി....

ജയചന്ദ്രന്‍ മൊകേരി said...

കവിയില്‍ തന്നോട് തന്നെ ഒട്ടിനില്‍ക്കുന്ന ഒരു ശബ്ദത്തിന്റെ പ്രണയാര്‍ദ്രവും വിറയാര്ന്നതുമായ ഈണത്തില്‍ സ്പുരിക്കുന്ന ചോദ്യങ്ങള്‍ നമ്മില്‍ ഉണര്‍ത്തുന്ന ഭാവങ്ങള്‍ ചേതോഹരം തന്നെ ! ഈ പൂമ്പാറ്റകളെ കീറിമുറിക്കാന്‍ ഞാന്‍ ആര് ? വായനയുടെ പടവുകള്‍ നിറയെ പടരുന്ന ചിത്രങ്ങള്‍ എന്റെ വഴി തടയുന്നത് യെന്തുകൊണ്ടാവാം , അത് മാത്രമാണെന്റെ ചിന്ത !!

Arun Madhav said...

"അരുണശോഭം..."