ഈ വഴി ഇനിയും...

Saturday, January 15, 2011

ഇമ

ഉമ്മറത്തിണ്ണയിലെ
വലിയ കരിങ്കൽ തൂണിലേക്കുള്ള
എന്റെ ചായലിന്
ശില്പത്തിന്റെ
രചനാ ചാതുരിയുണ്ടെന്ന്
നിന്റെ ക്യാമറക്കണ്ണു പറഞ്ഞു ,
കല്ലേത് എന്ന് നീ‍ ക്ലിക്ക് ചെയ്തില്ല.


കാത്തിരുപ്പിൽ കല്ലിച്ചുപോയ
ജീവനെ നീ കണ്ടില്ല.

ഏകാന്ത രാത്രികളിൽ
മഴത്തുള്ളിക്ക് കല്ലിന്റെ കനമുണ്ടെന്ന്
ഞാനറിയുന്നു,ശില്പത്തിന്റെ ജീവനും.

കണ്ണടച്ച് ഫോക്കസ് ചെയ്താൽ
ശൂന്യതയിൽ നിന്നും
നിന്നെ രൂപപ്പെടുത്തുന്ന വിദ്യയും
ഇപ്പോൾ എനിക്ക് വശമായി.

20 comments:

ശോഭനം said...

കണ്ണടച്ച് ഫോക്കസ് ചെയ്താൽ
ശൂന്യതയിൽ നിന്നും
നിന്നെ രൂപപ്പെടുത്തുന്ന വിദ്യയും
ഇപ്പോൾ എനിക്ക് വശമായി.

Unknown said...

എന്നും കണ്ടു കണ്ടു വശമായികൊള്ളും എന്തും ...നന്നായിരിക്കുന്നു

ശ്രീനാഥന്‍ said...

നന്നായി കവിത, എങ്കിലുംഏയ്, കല്ലായില്ല ജീവിതം, കല്ലിൽ കൊത്തിവച്ച കവിത കണ്ടല്ലോ!

Rafeeq Rasheed said...

കൃത്യമായ ഫോക്കസും ഫ്രെയ്മും...ക്ലിക്ക് ചെയ്യാതെ തന്നെ അഭ്രപാളികളില്‍ പതിയുന്ന ചില മുഖങ്ങള്‍...ഒരിക്കലും മങ്ങിപ്പോകാത്തവ...കാലങ്ങളെ അതിജീവിക്കുന്ന പ്രിന്‍റുകള്‍...!!!

Anonymous said...

CAMERA KANNUKALKKU OPPANAKATHA KANNER THILAKKAM..... VICHARAVUM VIKARAVUM PAKRTHUNNA CAMERAKAL UNDYIRUNNENGIL..ETHRA SHIPANGAL KATHA PARANJENE............

ക്രിട്ടിക്കന്‍ said...

അതി മനോഹരം ഇമ പൂട്ടിയുണരും ഭാവനകൾ.നന്ദി ശോഭാ

അസിം കോട്ടൂര്‍ .. said...

ഏകാന്ത രാത്രികളിൽ
മഴത്തുള്ളിക്ക് കല്ലിന്റെ കനമുണ്ടെന്ന്
ഞാനറിയുന്നു,ശില്പത്തിന്റെ ജീവനും.

...നന്നായിട്ടുണ്ട് ചേച്ചി..

മണിലാല്‍ said...

ഗംഭീരം.ഫോട്ടോഗ്രാഫിയുടെ മറുപുറം.

Sapna Anu B.George said...

ഇവിടെ കണ്ടതിലും കവിത വായിച്ചതിലും സന്തൊഷം

അജിത് said...

അസ്സലായി..

Ranjith chemmad / ചെമ്മാടൻ said...

വായിച്ചതിൽ സന്തോഷം...

ശോഭനം said...

കണ്ണടച്ച് ഫോക്കസ് ചെയ്താൽ
ശൂന്യതയിൽ നിന്നും
നിന്നെ രൂപപ്പെടുത്തുന്ന വിദ്യയും
ഇപ്പോൾ എനിക്ക് വശമായി.

മണിലാല്‍ said...

കണ്ണടച്ച് ഫോക്കസ് ചെയ്താല്‍............ഗംഭീരം.

Lijo said...

:-)

ശോഭനം said...

nandhi

sandhya said...

camerakkannukal palathum kaanum!!kaathirippil kallichupoya oru jeevan...manoharam.

HARISH P KADAYAPRATH said...

കണ്ടു....വായിച്ചു....ഇഷ്ടപ്പെട്ടു.....

കുട്ടനാടന്‍ said...

ഏകാന്ത രാത്രികളിൽ
മഴത്തുള്ളിക്ക് കല്ലിന്റെ കനമുണ്ടെന്ന്
ഞാനറിയുന്നു,ശില്പത്തിന്റെ ജീവനും

ഇനിയും കനമുള്ള കവിതകള്‍ പോരട്ടെ

Unknown said...

Welldone. Congratulations!

ജെ പി വെട്ടിയാട്ടില്‍ said...

ആശംസകള്‍ നേരുന്നു തൃശ്ശൂരില്‍ നിന്ന്