അടക്കപ്പെട്ട മണ്ണില്‍ നിന്നും
ഉയിര്‍ത്തെഴുന്നേറ്റ അമ്പരപ്പു പോലെ
കൊല്‍ക്കൊത്ത,
ഇടുക്കമുള്ള കണ്ണുകള്‍,
മുഷിഞ്ഞ ശരീരം,
പട്ടം പോലെ അറ്റുപോയ ചിന്താമുഖം
ഇനി നിങ്ങളോടൊപ്പമില്ലെന്ന അന്യത
എനിക്കെന്റെ വഴിയെന്ന താക്കീത്,
വഴിയേതെന്ന് തിരക്കുന്ന ട്രാം വണ്ടികളുടെ തുളച്ച മിഴികള്‍,
നെഞ്ചിന് കൂടു പൊട്ടിയ കൈവണ്ടികള്‍,റിക്ഷകള്‍,
ഹാരിഹട്ടിലെ ചന്തത്തിരക്കില്‍ അലിഞ്ഞു പോകുമെന്ന ആശ്വസിക്കല്‍,
യാത്രയ്ക്ക് ഒരറ്റം ഉണ്ടാകുമെന്ന സുരക്ഷാബോധം,
കിതര്പ്പൂരിലെ അളിഞ്ഞ ചന്ത
ചൈനീസ് തെരുവിലെ വിശപ്പിന് ക്യൂ,
ദൈന്യ വിലാപങ്ങള്‍
പാര്‍ക്ക് സ്ട്രീറ്റില മദ്ധ്യവര്‍ഗ്ഗ ആര്‍ത്തികള്‍,ആസക്തികള്‍
ഹൗറയെ കുലുക്കും തീവണ്ടീകള്
സാള്‍ട് ലെയ്ക്കിലെ മനുഷ്യക്കൂടുകള്,കൂടാരങ്ങള്‍,
നഗരച്ഛായയില് മുഷിഞ്ഞ ആകാശം.
സ്വര്‍ഗ്ഗമേത് നരകമേതെന്ന നിര്‍മ്മമത,
നിലംപതിച്ചിട്ടും ചായം തേയ്ക്കുന്ന സോണാഗച്ചി.........
വിയര്‍ക്കാന്‍ പാകത്തില്‍ ഓര്‍മ്മകള്‍,
നീയിങ്ങനെ ഭൂതസ്മരണയായി ഒഴുകുമ്പോള്‍,
ഹൂഗ്ലിയില്‍ നിന്നുള്ള കാറ്റുപിടിച്ച നിഴലായി
ഇരുളിലേക്കു വിറപൂണ്ടു ഞാന്‍..................
5 comments:
സ്വര്‍ഗ്ഗമേത് നരകമേതെന്ന നിര്‍മ്മമത,
നിലംപതിച്ചിട്ടും ചായം തേയ്ക്കുന്ന സോണാഗച്ചി.........
അടക്കപ്പെട്ട മണ്ണില്‍ നിന്നും
ഉയിര്‍ത്തെഴുന്നേറ്റ അമ്പരപ്പു പോലെ
കൊല്‍ക്കൊത്ത,
ശോഭനീ കവിതാ ശകലങ്ങൾ ശോബനം
നിൻ വാക്കുകളിലെ വിയർക്കുന്ന ഓർമ്മകളിൽ,
പൂക്കളുടെ ഭാഷയിലെ ഇലകളും ,ഇളക്കങ്ങളും,
നീർമാതങ്ങളുടെ ജീവസ്സും ഓജസ്സും നിറഞ്ഞിടുന്നു,
വെളിച്ചത്തിലേക്കു ചേക്കേറുന്ന ഋതുഭേദങ്ങളിൽ,
കണ്ടു നിന്റെ മുഖം,ഭാവം,ദേഹം,ദേഹികളും,
സന്തോഷത്തിൻ ഭാവത്തിലും കവിതകളായി നിറയട്ടെ.
സൂക്ഷ്മമായെഴുതിയ ചിത്രം!
കല്കത്ത നഗരത്തിന്റെ ഒരു ചെറിയ ചിത്രം..അഭിനന്ദനങ്ങള്‍..
Post a Comment