പൂക്കാത്ത നീര്‍മാതളം
എനിക്കത് കാണാപ്പൂമരമായിരുന്നു
പുന്നയൂര്‍ക്കുളത്തു നിന്നും മുളപൊട്ടി,
വളര്‍ന്ന് പന്തലിച്ചാണ്
ഈ മരം എന്നില്‍ പൂക്കുന്നത്
പൂവിന്‍ നിറം പലതായി വിടര്‍ത്തി നോക്കി
പലേ സുഗന്ധങ്ങളായ് മണത്തു നോക്കി
ഇലകള്‍,ചില്ലകള്‍ എല്ലാം പലതായി കണ്ടു നോക്കി
പല രൂപങ്ങളില്‍
പല ഭാവങ്ങളില്‍
അതെന്നില്‍ വളര്‍ന്നു,
എന്നിട്ടും
പൂത്തില്ല
കായ്ചില്ല
മരമായില്ല.
ഞാനൊരു മാതളത്തൈ നട്ടു
മണ്ണില്‍ ഉറപ്പിച്ച്
സൂര്യനെതിരെ നിര്‍ത്തി
ഞാനതിനെ ലാളിച്ചു
കണ്‍ തുറന്നാല്‍ നീര്‍മാതളം
കണ്ണടച്ചാലും നീര്‍മാതളം
അതെന്റെ ജീവഭാവം.
സൂര്യനിലേക്കത് വളരുന്നതും
ഭൂമിയിലേക്കത് നിറയുന്നതും
കിളികള്‍ പാറുന്നതും
കാറ്റതിന്‍ സുഗന്ധം തൊടുന്നതും
കാലമതില്‍ കുതിക്കുന്നതും
ഞാന്‍ കാത്തുകാത്തിരിക്കുന്നു........
തണല്‍
പൂക്കള്‍
സുഗന്ധം
വസന്തങ്ങള്‍
മാധവിക്കുട്ടി,
എന്റെ നീര്‍മാതളം പൂത്തില്ലെങ്കിലും.............
8 comments:
തണല്‍
പൂക്കള്‍
സുഗന്ധം
വസന്തങ്ങള്‍
മാധവിക്കുട്ടി,
എന്റെ നീര്‍മാതളം പൂത്തില്ലെങ്കിലും...............
nice reading experience...all the best
ഇന്നിന്റെ ശോഭ നാളയുടെ കവിയത്രി ആയി പൂക്കട്ടെ എന്ന് ആശംസിക്കുന്നു
തണല്‍
പൂക്കള്‍
സുഗന്ധം
വസന്തങ്ങള്‍
മാധവിക്കുട്ടി,
എന്റെ നീര്‍മാതളം പൂത്തില്ലെങ്കിലും...............
BEST WISHES
പുന്നയൂർക്കുളത്തുകാരി കൊൽക്കത്തയുടെ വേനലിന്റെ പാട്ടുകാരികൂടിയാണല്ലോ എന്നു കൂടി ഞാനീ നല്ല കവിത വായിച്ചപ്പോൾ ഓർത്തു.
തണല്‍
പൂക്കള്‍
സുഗന്ധം
വസന്തങ്ങള്‍
മാധവിക്കുട്ടി,
എന്റെ നീര്‍മാതളം പൂത്തില്ലെങ്കിലും.........
ആ നീര്‍മാതളം വേഗം പൂത്തുലയട്ടെ...!
നന്നായിരിക്കുന്നു ..ശോഭേചി .. ബ്ലോഗ് ഉണ്ടായിരുന്നല്ലേ ..ഞാന്‍ ഇന്നാ കണ്ടു പിടിച്ചേ ട്ടോ
ഇനീം വരാം ട്ടാ
kollaam :)
Post a Comment