അകമേ ഞാനറിയുന്നു,
പാറും തൂവലെന്ന്
അതിരുകളറിയാ
കുതിപ്പെന്ന്
ആകാശപ്പേടിയുള്ള
അശക്തയെന്ന്
അരികുകള്‍
പൊടിഞ്ഞു പോകുന്ന
കൂടെന്ന്
ചൂടാറിയ
അടയിരിപ്പെന്ന്
പകല്‍ നഷ്ടപ്പെടുന്നൊരു
ഒറ്റയെന്ന്
ഉറവു പരതുന്ന
ദാഹമെന്ന്
കാറ്റില്ലാ
ചില്ലയെന്ന്
ഏകാന്തത
പല മുറികളുള്ള വീടാണെനിക്ക്.