ബാല്യം
മഴയിലേക്ക്
നീട്ടിയത്
ഒറ്റക്കൈയ്യായിരുന്നില്ല
മഴയുടെ മതില്‍ക്കെട്ടിനുള്ളില്‍
ഇക്കിളിപ്പെട്ടു നമ്മുടെ സ്വകാര്യം
തെറിച്ച മഴയില്‍
കാഴ്ചകള്‍ മാഞ്ഞു പോകവെ
കണ്ണിരുട്ടില്‍ ഞാന്‍ വരച്ചു
വിരിഞ്ഞ മഴവില്ലുകള്‍
മിന്നലും ശബ്ദവുമായി
മഴകള്‍ മുരളവെ
കാലം നമുക്കിടയിലും വരച്ചു
കഠിനമാം നിഴല്‍ രേഖ.
ജലശില്പമായ്,
ഈ വേനല്‍ക്കുടീരത്തില്‍ ഞാന്‍.
4 comments:
ജലശില്പമായ്,
ഈ വേനല്‍ക്കുടീരത്തില്‍ ഞാന്‍.
ജലശില്പമായ്,
ഈ വേനല്‍ക്കുടീരത്തില്‍ ഞാന്‍.
മഴതോരാത്ത മനസ്സിൽ മഴവിൽക്കാഴ്ച്ച.
ജലശില്പമായ്...........
Post a Comment