മഴ മേല്‍ക്കൂരയിട്ട
വീടെനിക്കിഷ്ടം
(നശിച്ചമഴയെന്ന് ശപിച്ച
അമ്മ വേനലില്‍ പൊരിയുന്നത്
ഞാന്‍ കണ്ടിട്ടുണ്ട്)
ഒറ്റ വീടില്ല
മഴ
വേനല്‍
മഞ്ഞ്
ഓരോ കാലത്തും
ഓരോന്ന് മേല്‍ക്കൂരയാവുന്നു.
മാര്‍ബിളെന്നോ
ടെറസെന്നൊ
ഓടെന്നൊ
ഓലയെന്നോ
വകഭേദങ്ങളില്ല,
ഉള്ളത് ഋതുഭേദങ്ങള്‍
മനുഷ്യരിലെന്ന പോലെ
അത്
പുതുമയും വ്യത്യസ്ഥതയും
നിര്‍മ്മിക്കുന്നു.
മേല്‍ക്കൂരയുടെ പഴക്കം നോക്കി
കാലം പറയും
അഴിച്ചു പണിയാറായി.
വാര്‍ഷികവളയങ്ങള്‍ നോക്കി
മനുഷ്യന്‍ പറയും
ഇനി,പുതുജന്മം.
3 comments:
ശരീരത്തിന്റെ കലകള്‍ നോക്കി
മനുഷ്യന്‍ പറയും
ഇനി,പുതുജന്മം.
മാറിമാറി വരട്ടേ മഴയും വെയിലും മഞ്ഞും പുതുജന്മങ്ങൾ മോഹിപ്പിച്ചോട്ടെ.
നല്ല വരികള്‍ ,, അഭിനന്ദനങ്ങള്‍
Post a Comment