ഈ വഴി ഇനിയും...

Friday, May 27, 2011

എന്റെ മഴ

ഓരോ മഴയിലേക്കും ഒരു കുതിപ്പുണ്ട്,
പ്രണയത്തിന്റെ കൈപ്പിടിയിലേക്കെന്ന പോലെ.


ഭൂഗര്‍ഭങ്ങള്‍ ഇന്ന് സുഗന്ധമഴിച്ചത്
മഴയെക്കുറിച്ച് പറയാനാണ്.
ഓരോ സുക്ഷിരങ്ങളേയും
കടന്ന്
എന്നെ അവ
പൊതിയുന്നു




ചിന്നംവിളിച്ചൊരു ഒറ്റയാന്‍ ,
അദ്യം.
പിന്നെ
ചെറുതും വലുതുമായവ


ഉടലുലഞ്ഞൊരു നൃത്തം പോല്‍ മഴ
ചാഞ്ഞും ചരിഞ്ഞും വിരിഞ്ഞുമങ്ങിനെ..........
വീശിയെറിഞ്ഞ മുടിക്കെട്ടു പോല്‍ മഴ
ആകാശവില്ലില്‍ അഴകായങ്ങിനെ.........

5 comments:

ശോഭനം said...

മഴകൊണ്ടാരും പനിച്ചിട്ടില്ല,
മഴകൊണ്ടാ‍രും മരിച്ചിട്ടില്ല.

ശ്രീനാഥന്‍ said...

എന്നു ധരിച്ച് മഴയത്തു തന്നെ നിൽക്കണ്ട, എറയത്ത് കയറി തോർത്തുക! കവിത നന്നായീട്ടോ!

മണിലാല്‍ said...

മഴ കൊണ്ടാരും...............

Sneha said...

mazhayum maari thudangi,,..!!
athukondu sukshikkanam.

നികു കേച്ചേരി said...

ഇതൊരു പ്രണയമഴയാണോ??!!