എന്തെ മൌനം?
ഉം
എങ്കിലും?
ഒന്നുമില്ലെന്ന് പറഞ്ഞില്ലെ
വീട്ടില്‍ എന്തെങ്കിലും?
നോ
ഒഫീസില്‍?
ഇല്ല
എന്നാ ഒന്നു ചിരിച്ചൂടെ?
വരണില്ല
ഇക്കിളിപ്പെടുത്തട്ടെ?
പോ
പിന്നെന്താ?
എന്നോടെന്താ ഇങ്ങിനെ
എങ്ങിനെ?
എത്ര നാളായി മിണ്ടിയിട്ട്
അതാണോ?
അതെ
എന്നാ ഞാന്‍ പറയട്ടെ.ഇത്രയുംനാള്‍ ഞാന്‍ മൌനമായി ഇരിക്കയായിരുന്നു.
ഉറഞ്ഞു പോകാനല്ല.ഉണരാന്‍,ഒരു പാടു വിശേഷമായി നിന്നോടൊപ്പം കൊത്തിപ്പെറുക്കി നടക്കാന്‍.