ചില രാത്രികളിൽ അത്
അടയാൻ അമാന്തിക്കുന്നു
കണ്ണീരിൽ കുളിച്ചാലും
സ്വപ്നത്തിൽ ജ്വലിച്ചാലും
ക്ഷീണത്തിൽ നനഞ്ഞാലും
ഒരേ അമാന്തം.
നന്മയിൽ ചാരിയാലും
തിന്മയിൽ തള്ളിയാലും
അതേ അമാന്തം.
ഒന്നിമ ചിമ്മിയാൽ മതി,
സംഗീതമാവാൻ കൊതിക്കുന്ന
കിളിയുടെ ജീവിതത്തിലേക്ക്
കൺ തുറക്കാൻ.
എല്ലാ മനുഷ്യർക്കും എന്റെ പുതുവ(ഹ)ർഷം
5 comments:
ഒന്നിമ ചിമ്മിയാൽ മതി,
സംഗീതമാവാൻ കൊതിക്കുന്ന
കിളിയുടെ ജീവിതത്തിലേക്ക്
കൺ തുറക്കാൻ.
Sobhanamaaya vaakkukal.... sangeetha saandramaayi.. oru kulir thennalaayi.... ellaarilum etheetatte !
നല്ല വരികൾ! പുതുവർഷമെന്നും ഹർഷമേകട്ടേ!
ചില രാത്രികളിൽ അത്
അടയാതിരിക്കും
കണ്ണീരിൽ കുളിച്ചാലും
സ്വപ്നത്തിൽ ജ്വലിച്ചാലും
ക്ഷീണത്തിൽ നനഞ്ഞാലും
ഒരേ അമാന്തം.
ഇത് അല്ലെ ഒരു സുഖം ആ വരികള്‍ക്ക്
വളരെ ഇഷ്ടമായി..
Post a Comment