(ചേറ്റുവാ പുഴയിലെ കണ്ടല്‍ കാട് സന്ദര്‍ശനത്തില്‍ അനുഭവിച്ചത്)
വേറൊരു ലോകത്തേക്കാണ് നിന്റെ ക്ഷണം
കാഴ്ചകളെ നീ ഊര്‍വ്വരമാക്കുന്നു
വിനീതമാണ് നിന്റെ സാന്നിദ്ധ്യം
ഉലയുമുയിരാണു നിന്നുടല്‍
ഊര്‍വ്വരതയാണ് നിന്റെ വീട്
ഉണര്‍ച്ചയാണ് നിന്റെ സ്വത്വം
ആഴമാണ് നിന്റെ രീതി
സാന്ത്വനമാണ് നിന്റെ ശരീരം
പക്ഷികളാണ് നിന്റെ നാവ്
കാറ്റാണ് നിന്റെ പാട്ട്
കാടാണ് നിന്റെ അകം
ഒഴുക്കാണ് നിന്റെ കൂട്ട്
നിശബ്ദത നിന്റെ സംഗീതം
ഒറ്റയെന്നത് നിന്റെ ശക്തി
*************
പാഠശാലയേക്കാള്‍ ആഴത്തില്‍ നീ..
പഠിക്കാനേറെ, പറയാനേറെ,അറിയാനേറെ.
ഒടുവില്‍
സൂര്യനെ അരിച്ചെടുത്ത് നേര്‍പ്പിക്കുന്ന വിദ്യയും
നീ കാട്ടിത്തരുന്നു..........