ഓരോ മഴയിലേക്കും ഒരു കുതിപ്പുണ്ട്,
പ്രണയത്തിന്റെ കൈപ്പിടിയിലേക്കെന്ന പോലെ.
ഭൂഗര്‍ഭങ്ങള്‍ ഇന്ന് സുഗന്ധമഴിച്ചത്
മഴയെക്കുറിച്ച് പറയാനാണ്.
ഓരോ സുക്ഷിരങ്ങളേയും
കടന്ന്
എന്നെ അവ
പൊതിയുന്നു
ചിന്നംവിളിച്ചൊരു ഒറ്റയാന്‍ ,
അദ്യം.
പിന്നെ
ചെറുതും വലുതുമായവ
ഉടലുലഞ്ഞൊരു നൃത്തം പോല്‍ മഴ
ചാഞ്ഞും ചരിഞ്ഞും വിരിഞ്ഞുമങ്ങിനെ..........
വീശിയെറിഞ്ഞ മുടിക്കെട്ടു പോല്‍ മഴ
ആകാശവില്ലില്‍ അഴകായങ്ങിനെ.........